LATEST

‘നമ്മൾ തൂക്കി’; ലീഗ് ഹൗസിന് മുന്നിൽ രണ്ടാം നമ്പർ സ്റ്റേറ്റ് കാർ


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ ശക്തമായ സന്ദേശവുമായി മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ലീഗ് ഹൗസിന് മുന്നിൽ രണ്ടാം നമ്പർ സ്റ്റേറ്റ് കാർ കിടക്കുന്ന ചിത്രമാണ് സലാം ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ തൂക്കി’ എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ‘ഇടതിന്റെ പൊന്നാപുരം കോട്ടകൾ ഒന്നൊന്നായി തകർന്നടിയുന്നു. കം ബാക്ക് യുഡിഎഫ്’എന്ന മറ്റൊരു പോസ്റ്റും സലാം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഉച്ചയോടടുക്കുമ്പോൾ 101 സീറ്റുകളുടെ ലീഡുമായി മുന്നേറുകയാണ് യുഡിഎഫ്. 37 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് മുന്നേറ്റമുള്ളത്. രണ്ടിടത്ത് ബിജെപിയും വിജയസാദ്ധ്യത പ്രതീക്ഷിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. ലീഡ് പ്രവർത്തകരും ആഘോഷവുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ വൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്നാണ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.


Source link

Back to top button