CINEMA

അതിരടിയുടെ പ്രമോഷൻ പരിപാടിക്കിടെ അതിരുവിട്ട് കാണികൾ, കണക്കിനുകൊടുത്ത് ടൊവിനോയും ര‌ഞ്ജിനി ഹരിദാസും


കോഴിക്കോട്: അതിരടി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കാണികളുടെ പെരുമാറ്റത്തിൽ രഞ്ജിനി ഹരിദാസും ടൊവിനോ തോമസും ഇടപെടുന്നതിന്റെ വീഡിയോ ശ്രദ്ധനേടുന്നു. അതിരടിയിലെ പ്രധാന താരങ്ങളായ ടൊവിനോ, ബേസിൽ അടക്കമുള്ള താരങ്ങളെക്കാണാൻ അനേകായിരങ്ങളാണ് കോഴിക്കോട് ബീച്ചിൽ തടിച്ചുകൂടിയത്. രഞ്ജിനി ഹരിദാസായിരുന്നു അവതാരക. ഇതിനിടെയുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ വീഡിയോകളാണ് ശ്രദ്ധനേടുന്നത്. പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ചില കുട്ടികളെ കാണാതായതായി ആശങ്ക ഉയർന്നിരുന്നു. ഇത് മാതാപിതാക്കൾ അറിയിച്ചതോടെ രഞ്ജിനി വിഷയത്തിൽ ഇടപെടുകയും കാണാതായ കുട്ടികളുടെ പേര് മൈക്കിലൂടെ വിളിച്ചുപറയുകയും ചെയ്തു. ഇതിനിടെ കാണികളിൽ ചിലർ കൂവി വിളിക്കുകയും ബഹളം വയ്ക്കുകയും കാണാതായ കുട്ടി ഇവിടെയുണ്ടെന്ന് തമാശ പറയുകയും ചെയ്തു. ഇതുകേട്ട് ചിലർ ചിരിക്കുകയും ചെയ്തതോടെയാണ് ടൊവിനോയും രഞ്ജിനിയും ഇടപെട്ടത്.


Source link

Check Also
Close
Back to top button