LIFESTYLE NEW

മൂത്രക്കല്ല്  മാറാൻ ധാരാളം വെള്ളം കുടിച്ചാൽ മാത്രം പോരാ; പുതിയ പഠനം പറയുന്നത് ഇങ്ങനെ


ലോകത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മൂത്രക്കല്ല് അഥവാ കിഡ്നി സ്റ്റോൺ. വൃക്കകളിൽ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ഉണ്ടാകുന്ന ​രോ​ഗമാണിത്. അസഹനീയമായ വേദന ഉണ്ടാക്കുന്ന ഇത് ഒരിക്കൽ വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ കിഡ്നി സ്റ്റോൺ വരാൻ സാധ്യതയുള്ളവർക്ക് സാധാരണ കൊടുക്കുന്ന ഉപദേശം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നത് മൂത്രം നേർപ്പിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. എന്നാൽ ഈ ധാരണ തെറ്റാണെന്നാണ് പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ദ ലാൻസെറ്റിൽ 2026-ൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. 1,600-ലധികം ആളുകളിൽ നടത്തിയ പഠനമനുസരിച്ച് വെള്ളം കുടിക്കുന്നതിർന്റെ അളവ് വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം വൃക്കയിൽ കല്ല് വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറയുന്നില്ല. വെള്ളം കുടിക്കുന്നതിനേക്കാൾ ശരീരം എത്രത്തോളം മൂത്രം പുറന്തള്ളുന്നു എന്നതിലാണ് കാര്യമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 2.5 ലിറ്റർ മൂത്രം ശരീരത്തിൽ നിന്ന് പുറത്തുപോകുന്നുണ്ടെങ്കിൽ മാത്രമേ കല്ലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുവെന്നാണ് പഠനം പറയുന്നത്.


Source link

Back to top button