test del 5 copy of del 3
ഗയ്സ്, എങ്ങോട്ടാണീ പോക്ക് ? ടൂ വീലറിൽ 5 പേർ വരെ; നമ്പർ പ്ലേറ്റ് മറച്ച് യാത്ര: എഐ ക്യാമറ മറികടക്കാൻ നടുറോഡിൽ ‘അഭ്യാസ പ്രകടനം’

കോഴിക്കോട് ∙ ഗതാഗത നിയമം ലംഘിച്ച്, എഐ ക്യാമറ മറികടക്കാൻ നടുറോഡിൽ ‘അഭ്യാസ പ്രകടനം’. അപകടകരമായി വാഹനം ഓടിക്കുകയും നിയമ ലംഘനം നടത്തുകയും ചെയ്ത ജില്ലയിലെ നൂറിലേറെ വിദ്യാർഥികൾ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും കോടതിയുടെയും നടപടിക്കുരുക്കിൽ. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെയും രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്തും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് വിദ്യാർഥികൾക്കെതിരെ നടപടി.ഇത്തരം ലംഘനങ്ങൾ നടത്തുന്നതിൽ കൂടുതലും വിദ്യാർഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിസരത്തും ബീച്ച് മേഖലയിലുമാണ് നിയമലംഘനം കൂടുതലെന്ന് മോട്ടർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നമ്പർ ക്യാമറയുടെ അടുത്തെത്തുമ്പോൾ മാത്രമാണു മറച്ചുപിടിക്കുന്നതെങ്കിലും ക്യാമറയുടെ കാഴ്ചപരിധി വളരെ ദൂരെ നിന്നു ലഭ്യമാകുമെന്നതിനാൽ വാഹനങ്ങളുടെ നമ്പർ ലഭിക്കും. ഇതുവഴിയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്.
Source link


