test del 4 copy of del 3
ഇനി നാലു നാൾ: ഉച്ചയ്ക്കു മുൻപ് ഫലം അറിയാം; മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പേറി

കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 4 നാൾ മാത്രം ശേഷിക്കേ, മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പേറി. കണക്കുകൂട്ടലുകൾക്ക് ഇന്ധനം നൽകി എക്സിറ്റ് പോൾ ഫലങ്ങളും വന്നു. കണക്കെടുത്തു ടെൻഷനടിച്ചു കഴിയുകയാണ് വോട്ടെടുപ്പ് മുതൽ സ്ഥാനാർഥികൾ.ഇക്കുറി വൻ മുന്നേറ്റമാണു ജില്ലയിൽ യുഡിഎഫും കോൺഗ്രസും പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞത് 5 സീറ്റുകൾ ഉറപ്പാണെന്നാണു കണക്ക്. കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ചവറ, കുന്നത്തൂർ എന്നിവയാണ് ഉറപ്പുള്ള സീറ്റുകൾ. ശക്തമായ മത്സരം നടന്ന പത്തനാപുരത്തും കൊട്ടാരക്കരയിലും ചടയമംഗലത്തും തരംഗം അനുകൂലമെങ്കിൽ വിജയം ഉറപ്പാണമെന്നു കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. ശക്തമായ മത്സരം നടന്ന ഇരവിപുരത്തും പ്രതീക്ഷയുണ്ടെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ചാത്തന്നൂരിൽ വിജയിച്ചാൽ അതു വൻ അട്ടിമറിയാകും.ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിലാണു ബിജെപിക്കു ശുഭപ്രതീക്ഷ. കരുനാഗപ്പള്ളിയിൽ രണ്ടാം സ്ഥാനത്ത് എത്തിയേക്കാമെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറയുന്നു.
Source link


