test del 3
ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം, കൊലപാതകം കുഞ്ഞിനു മുന്നിൽ; കടൽത്തീരത്തെ കൊലപാതകം തെളിഞ്ഞതിങ്ങനെ

കോഴിക്കോട്∙ പൊന്നാനി കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയ അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ഭർത്താവ് കൊലപ്പെടുത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി ഇറങ്ങിയ മുഹമ്മദ് ഇവരെ കടപ്പുറത്ത് ആരുമില്ലാത്ത ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടപ്പുറത്തേക്കു പോകുന്നതിനു മുൻപ് ഇവർ കർമ റോഡിന്റെ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്. അഴിമുഖത്തെ മണൽത്തിട്ടയ്ക്കടുത്ത് ഏറെ നേരം ഇരുന്ന് സംസാരിച്ച ഇവർ വാക്കു തർക്കത്തിലാവുകയും പിന്നീട് ഫാത്തിമയെ കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം കുഞ്ഞിനെയും എടുത്ത് പുലർച്ചെ മൂന്നോടെ ഇയാൾ പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലെത്തി കുഞ്ഞിനെ തന്റെ ഉമ്മയെ ഏൽപിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ പകൽ തന്നെ മുഹമ്മദിനെ പരപ്പനങ്ങാടിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Source link


