LATEST

ശ്രീശാരദ പ്രതിഷ്ഠാവാർഷികവും ധർമ്മമീമാംസാ പരിഷത്തും


ശിവഗിരി: 114-ാമത് ശ്രീശാരദ പ്രതിഷ്ഠാവാർഷികത്തിനും 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിനും ശിവഗിരിയിൽഇന്ന് തുടക്കമാകും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. പരിഷത്ത് വേദിയിൽ ധർമ്മസംഘം മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും.7.45ന് പഠിതാക്കളുടെ രജിസ്ട്രേഷൻ. 9ന് സമൂഹപ്രാർത്ഥന. 10ന് ഉദ്ഘാടനസമ്മേളനം യാക്കോബാസഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും ട്രഷറർ സ്വാമി ശാരദാനന്ദ പരിഷത്ത് സന്ദേശവും ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണവും നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരുദേവ ദിവ്യലീലാമൃതം വാല്യം2 (ശ്രീനാരായണ മഹാപരിനിർവ്വാണ ശതാബ്ദിസ്മാരകഗ്രന്ഥം) ചടങ്ങിൽ പ്രകാശനം ചെയ്യും. 11.30മുതൽ പഠനക്ലാസ്. 6.45ന് ഗുരുദേവമന്ത്റാർച്ചനയും സത്സംഗവും (മഹാസമാധിയിൽ). രാത്രി 8ന് ബ്രഹ്മവിദ്യാർത്ഥിസമ്മേളനം. ഉദ്ഘാടനം: സ്വാമി ഋതംഭരാനന്ദ.30ന് രാവിലെ 6.30ന് ശ്രീനാരായണസമാരാധന: സമൂഹശാന്തിഹവനയജ്ഞം. 9മുതൽ പഠനക്ലാസ്. വൈകിട്ട് 3.30ന് തലശേരിയിലെ പ്രഥമ ഗുരുദേവവിഗ്രഹപ്രതിഷ്ഠാ ശതാബ്ദിസമ്മേളനം.ഉദ്ഘാടനം: സ്വാമി ധർമ്മചൈതന്യ. വൈകിട്ട് 6.45ന് ബാവുൾസംഗീതം, രാത്രി 8.15ന് ശാരദാനടനം -ഗുരുദേവകൃതികളുടെ നൃത്താവിഷ്കാരം. ചിത്രാപൗർണമിദിനമായ മേയ്1ന് രാവിലെ 6ന് ശ്രീശാരദാപ്രതിഷ്ഠാദിനം പ്രമാണിച്ച് ശ്രീശാരദാഅഷ്ടോത്തര ശതനാമാവലി സമൂഹാർച്ചന. തുടർന്ന് പഠനക്ലാസ്. ഉച്ചയ്ക്ക് 2ന് തമിഴ്- കന്നഡ- തെലുങ്ക് സമ്മേളനം. ഉദ്ഘാടനം: മലയാളസ്വാമി പ്രശിഷ്യ മാതാഅനസൂയാദേവി. രാത്രി 8.15ന് മഹാപരിനിർവ്വാണശതാബ്ദി സമ്മേളനം. ഉദ്ഘാടനം: സ്വാമി സച്ചിദാനന്ദ. സമാപന ദിനമായ 2ന് രാവിലെ 7ന് ഗുരുദേവദിവ്യസത്സംഗം, 9ന് ഗുരുധർമ്മപ്രചരണസഭാ വാർഷികയോഗം.


Source link

Back to top button