SPORTS
വൈഭവിന് ജയ് ഷായ്ക്കൊപ്പം സീറ്റ്, ഗില്ലും സുദർശനും നേരത്തേ മടങ്ങി, കളി തീരുംമുൻപേ ഓറഞ്ച് ക്യാപ് ഉറപ്പിച്ച് കൗമാര താരം

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്. 103 ആണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്കോർ. ആർസിബിക്കെതിരായ ഫൈനലിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചെറിയ സ്കോറുകൾക്കു പുറത്തായതോടെയാണ് വൈഭവ് ഓറഞ്ച് ക്യാപ് ഉറപ്പിച്ചത്. ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്.2025 സീസൺ പകുതി പിന്നിട്ടപ്പോഴായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഏഴു കളികളിൽനിന്ന് ഒരു സെഞ്ചറിയും അർധ സെഞ്ചറിയുമുൾപ്പടെ 252 റൺസ് താരം അടിച്ചെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടതോടെ വൈഭവ്– യശസ്വി ജയ്സ്വാൾ ഓപ്പണിങ് സഖ്യം രാജസ്ഥാന്റെ വിശ്വസ്തരായി മാറി.രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ പുറത്തായെങ്കിലും, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പോരാട്ടം കാണാൻ വൈഭവ് എത്തിയിരുന്നു. ഐസിസി തലവൻ ജയ്ഷായ്ക്കൊപ്പമായിരുന്നു വൈഭവിന് ഇരിപ്പിടം. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായത്.
Source link


