LATEST

‘പിണറായി തോറ്റാലും ഞെട്ടണ്ട, 89 സീറ്റുമായി യുഡിഎഫ് തന്നെ, ഞാനും ജയിക്കും’


മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അൻവറിന്റെ സർവേ റിപ്പോർട്ട്. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മേഖല അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോൾ മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മദ്ധ്യകേരളത്തിൽ 32ൽ 21ഉം തെക്കൻ കേരളത്തിൽ 48ൽ 25ഉം സീറ്റ് യുഡിഎഫ് നേടുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നത്. ബേപ്പൂരിൽ പി വി അൻവർ ജയിക്കുമെന്നും സർവേയിൽ പറയുന്നു. മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നുമാണ് പി വി അൻവറിന്റെ സർവേയിൽ കാണിക്കുന്നത്.


Source link

Back to top button