LATEST
‘സിപിഎമ്മിനെതിരെയുള്ളതല്ല, പിണറായി വിജയനെതിരെയുള്ള വിധിയെഴുത്ത്; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’

തിരുവനന്തപുരം: എൽഡിഎഫിന് നല്ല നിലയിലുള്ള തോൽവിയാണുണ്ടായതെന്നും വളരെ വ്യക്തതയോടെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും മുൻ എംപി സെബാസ്റ്റ്യൻ പോൾ. ഒരു വ്യക്തിക്കുവേണ്ടിയാണ് എൽഡിഎഫ് വോട്ട് ചോദിച്ചത്. മൂന്നാമൂഴത്തിൽ ചില പ്രശ്നങ്ങളുണ്ട്. തുടർഭരണമെന്നത് ജനാധിപത്യ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നുപ്രതികരണം. ‘ഏകാധിപതിയെന്ന് പറയുന്നില്ല. ഫെഡറൽ സംവിധാനത്തിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിൽ പരിധിയുണ്ട്. പക്ഷേ അമിതാധികാരവും ആരാലും ചോദ്യം ചെയ്യപ്പെടാതെ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവവുമുണ്ടായിരുന്നു. അതിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്. ഇത് സിപിഎമ്മിനെതിരെയുള്ളതല്ല, മറിച്ച് പിണറായി വിജയനെതിരെയുള്ള വോട്ടാണ്. ഈ തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കണം.
Source link


