test del 5 copy of del 3

‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌, മമത സ്ട്രോങ് റൂമിലേക്ക്


കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നാലു രാത്രികൾ ബാക്കിനിൽക്കെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ അനുവാദമില്ലാതെ തുറന്നുവെന്നും അതിൽ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തുമെന്ന് പാർട്ടി അറിയിച്ചു. മമത സംഭവസ്ഥലത്തേക്ക് തിരിച്ചതായാണ് വിവരം. ‘‘വൈകിട്ട് 3.30 വരെ ഞങ്ങളുടെ പ്രവർത്തകർ ഇവിടെയുണ്ടായിരുന്നു. പെട്ടെന്ന് 4 മണിക്ക് സ്ട്രോങ് റൂം വീണ്ടും തുറക്കുമെന്ന് കാണിച്ച് ഒരു ഇമെയിൽ വന്നു. പ്രവർത്തകർ മടങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. ഞങ്ങൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. എന്നാൽ ബിജെപി പ്രതിനിധികളെ അകത്തേക്ക് ക്ഷണിക്കുന്നുമുണ്ടായിരുന്നു’’– കുനാൽ ഘോഷ് പറഞ്ഞു. സ്ട്രോങ് റൂമിനുള്ളിൽ ബാലറ്റ് പേപ്പറുകൾ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിൽ കടുത്ത പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മാട്രിസ്, പി-മാർക്ക് തുടങ്ങിയ ഏജൻസികൾ ബിജെപിക്ക് മുൻതൂക്കം നൽകുമ്പോൾ, ബിജെപി 192 സീറ്റുകൾ വരെ നേടി വൻ വിജയം കൊയ്യുമെന്ന് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസ് നൽകുന്ന സൂചന.


Source link

Back to top button