LATEST

പ്രതിസന്ധിക്കാലം മറികടക്കാൻ പുതിയ മോഡലുകളുമായി കാർ കമ്പനികൾ


കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തിരിച്ചടി മറികടക്കാൻ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. റെനോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, മാരുതി സുസുക്കി, കിയ, ഹോണ്ട മോട്ടോർ, നിസാൻ, സ്‌കോഡ എന്നിവ നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകൾ അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തിക്കും. സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിലുണ്ടാകുന്ന ഉണർവ് കണക്കിലെടുത്താണ് മോഡലുകളിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടുള്ളത്.റെനോ ഡസ്‌റ്റർ നവീകരിച്ച പതിപ്പ്ഇന്ത്യയിൽ കോംപാക്ട് എസ്‌.യു.വി വിപണിക്ക് അടിത്തറ പാകിയ വാഹനമാണ് റെനോ ഡസ്റ്റർ. ലളിതമായ രൂപകൽപ്പനയും മികച്ച യാത്രാസൗകര്യവും കരുത്തുറ്റ ബോഡിയും കൊണ്ട് ഡസ്റ്റർ മലയാളി മനം കവർന്നു. ഇപ്പോൾ കൂടുതൽ ആധുനികമായ മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുന്നത്.


Source link

Back to top button