test del 3

ജലനിരപ്പ് കുറഞ്ഞു, ശുദ്ധജലത്തിലും ആശങ്ക: ശുദ്ധജല പദ്ധതി വ്യാപിപ്പിച്ചത് ജലലഭ്യത ഉറപ്പാക്കാതെ; വിമർശനം മുറുകുന്നു


നെന്മാറ ∙ പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞു. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ പോലും നിലവിൽ വിതരണം നടത്തുന്ന പ്രദേശങ്ങളിലേക്ക് ഈ മാസം മുഴുവൻ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് അധികൃതർ.പോത്തുണ്ടി ഡാമിൽ നിന്നു നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്തുകളിലേക്കു മാത്രം വിതരണം നടത്തിവന്ന ശുദ്ധജല വിതരണ പദ്ധതി വ്യാപിപ്പിച്ചെങ്കിലും എലവഞ്ചേരി ഒഴികെ മറ്റു പഞ്ചായത്തുകളിലേക്കുള്ള വിതരണം നിർത്തിവച്ചിരിക്കുയാണ്. പല്ലശ്ശന പഞ്ചായത്തിൽ നിർമിച്ച കുടിവെള്ള ടാങ്കിലൂടെ മാർച്ച് ഒന്നു വരെ വിതരണം നടത്തിയെങ്കിലും നിർത്തിവച്ചു. എരിമയൂരിലേക്കും പരിശോധനയ്ക്കായി ജലവിതരണം നടത്തിയിരുന്നെങ്കിലും അതും നിർത്തലാക്കി. അയിലൂർ പഞ്ചായത്തിലേക്കുള്ള വിതരണം 3 ദിവസത്തിലൊരിക്കൽ ആക്കിയിരിക്കുകയാണ്. മുഴുവൻ സമയവും ജലവിതരണം നടത്തിയിരുന്ന നെന്മാറ പഞ്ചായത്തിൽ ടൗൺ ഒഴികെ ഉൾപ്രദേശത്തേക്കുള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.∙ ശാസ്ത്രീയ പഠനം നടത്താതെ 6 പഞ്ചായത്തുകളിലേക്കു കൂടി ജലവിതരണം നടത്താനുള്ള സമഗ്ര ശുദ്ധജലവിതരണ പദ്ധതി സംബന്ധിച്ച വിമർശനം മുറുകുകയാണ്. വേണ്ടത്ര ജല ലഭ്യത ഉറപ്പാക്കാതെ പദ്ധതി വ്യാപിപ്പിച്ചതിനെതിരെ സമീപ പഞ്ചായത്ത് പ്രദേശത്തുകാർക്ക് വലിയ പ്രതിഷേധമുണ്ട്. കൂടുതൽ സമയം പമ്പിങ് നടത്താനുള്ള വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കാൻ പോത്തുണ്ടിയിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും കെഎസ്ഇബിയുടെ നടപടി കാത്തു കഴിയുകയാണ്.


Source link

Back to top button