test del 5 copy of del 3

വെടിവച്ച് യുഎസും; ഇറാന്റെ കപ്പൽ ‘ഓടിച്ചിട്ട്’ പിടിച്ചു, ചർച്ചയ്ക്കില്ലെന്ന് ഇറാൻ, ‘തീ’യായി എണ്ണ, സ്വർണം വീണു, ഓഹരി ചോരപ്പുഴ?


ഇറാന്റെ കണ്ടെയ്നർ കപ്പൽ ഹോർമുസിൽവച്ച് യുഎസ് പിടിച്ചെടുത്തതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയതോടെ, പാക്കിസ്ഥാനിൽ ഇന്ന് നടക്കേണ്ട രണ്ടാംഘട്ട സമാധാന ചർച്ചയിൽ നിന്ന് പിന്മാറി ഇറാൻ. യുഎസ് എല്ലാ വെടിനിർത്തൽ ധാരണകളും ലംഘിച്ചെന്നും കപ്പൽ പിടിച്ചെടുത്തത് സായുധ കടൽക്കൊള്ളയാണെന്നും ഇറാൻ പ്രതികരിച്ചു. യുഎസിന്റെ കടൽ ഉപരോധം (ബ്ലോക്കേഡ്) മറികടന്ന് പോകാൻ ശ്രമിച്ചപ്പോഴാണ് ഇറാന്റെ കപ്പലിന് നേരെ ഗൾഫ് ഓഫ് ഒമാനിൽ വെടിവെച്ചതെന്നും കപ്പലിനെ ‘ചേസ് ചെയ്ത് പിടിച്ചു’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഹോർമുസ് തുറന്നെന്ന് ഇറാൻ കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയെങ്കിലും ഇറാന്റഎ കപ്പലുകളെ തടയുന്നത് യുഎസ് തുടരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.തീയായി വീണ്ടും എണ്ണവില; സ്വർണം താഴേക്ക്


Source link

Back to top button