LATEST

സബിയയുടെ ജനന സർട്ടിഫിക്കറ്റ് ചരിത്രം: സഹദും സിയയും ഇനി ‘രക്ഷിതാക്കൾ”


പാലക്കാട്: ട്രാൻസ്‌ജെൻഡേഴ്സ് ദമ്പതികൾക്ക് മകളുടെ ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കളാകാൻ” വേണ്ടിവന്നത് മൂന്നു വർഷം. ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ കോഴിക്കോട് സ്വദേശികളായ സഹദ് ഫാസിലിനും സിയ പാവലിനും 2023 ഫെബ്രുവരി എട്ടിനാണ് മകൾ പിറന്നത്, പേര് സബിയ.മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ കോളങ്ങൾക്കു പകരം ‘രക്ഷിതാക്കൾ” എന്ന് വേണമെന്നായിരുന്നു സഹദിന്റെയും സിയയുടെയും ആവശ്യം. ഇതിനായി ദമ്പതികൾ ഹൈക്കോടതിയെയും സമീപിച്ചു. അനുകൂല ഉത്തരവും നേടി. കഴിഞ്ഞ ദിവസം കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് സബിയയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാവിയിൽ ഏത് ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കും ഈ നിയമ പരിരക്ഷ ലഭിക്കും.


Source link

Back to top button