LATEST

പിണറായിയുടെ പിന്തുണ തേടി രേവന്ദ് റെഡ്ഡിയുടെ കത്ത്; ‘കേന്ദ്രത്തിന്റെ വിവേചനത്തെ ചെറുക്കാന്‍ ഒരുമിച്ച് നില്‍ക്കാം’


ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. വനിതാ സംവരണ ബില്ലിന്റെ പേരില്‍ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നാണ് രേവന്ദ് റെഡ്ഡിയുടെ ആവശ്യം. കേന്ദ്രത്തിന്റെ നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെതിരെ ഒരുമിച്ച് നിക്കാമെന്നും തെലങ്കാന മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെടുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന വിവേചനമാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ളത്. കേന്ദ്രത്തിന്റെ പുതിയ നീക്കം ഈ വേര്‍തിരിവ് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് കത്തിലൂടെ രേവന്ദ് റെഡ്ഡി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധം ഉയരണമെന്നും അദ്ദേഹം കത്തിലൂടെ പിണറായി വിജയനോട് ആവശ്യപ്പെടുന്നുണ്ട്.


Source link

Back to top button