CINEMA

‘വിവാഹം വേണ്ടെന്ന തീരുമാനം ഞാൻ പുനരാലോചിക്കും, എനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്’


ഐശ്വര്യ ലക്ഷ്മി, photo credit: Facebook

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ മായാനദി, വരത്തൻ,​ വിജയ് സൂപ്പറും പൗർണമിയും,​ അർച്ചന 32 നോട്ട് ഔട്ട്,​ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ തമിഴിലും തെലുങ്കിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വിഷ്ണു വിശാൽ നായകനായ ‘ഗാട്ടാ കുസ്തി 2’ ആണ് ഐശ്വര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂലായ് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനിടെ നടി നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 2024ൽ ഒരു അഭിമുഖത്തിൽ താൻ വിവാഹം കഴിക്കില്ലെന്നും അതിനോട് താൽപര്യമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനം താരം തിരുത്തിരിക്കുകയാണ്. ഗലാറ്റ പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്യര്യ ഇക്കാര്യം വ്യക്തമാക്കിയത്.

‘വിവാഹത്തിൽ കൂറെ കുഴപ്പങ്ങൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ ഗാട്ടാ കുസ്തി സിനിമയിൽ അഭിനയിച്ചസമയത്ത് ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് തോന്നി. അതിൽ ഞാൻ അമ്മയുടെ റോളാണ് ചെയ്യുന്നത്. ഞാൻ ഒരു കുട്ടിയുമായി ഇത്രയും അടുത്ത് ഇടപഴകുന്നത് ഇതാദ്യമായാണ്. അപ്പോഴാണ് ഒരു കുട്ടിവേണമെന്ന് തോന്നിയത്. വിവാഹത്തെക്കുറിച്ച് മുൻപ് ഞാൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും പുനരാലോചിക്കണമെന്ന് തോന്നുന്നുണ്ട്. എനിക്ക് ഒരു കുട്ടി ഉണ്ടാകുയാണെങ്കിൽ ഒരു നല്ല അച്ഛൻ ആകാൻ കഴിയുന്ന പങ്കാളിയെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ’- ഐശ്വര്യ വ്യക്തമാക്കി.

RELATED TOPICS: AISHWARYA LEKSHMI, AISHWARYA LEKSHMI INTERVIEW, AISHWARYA LEKSHMI MARRIAGE, MARRIAGE, ACTOR AISHWARYA LEKSHMI


Source link

Back to top button