LATEST

വാൽപ്പാറ അപകടം; ഉമ്മയുടെ മരണവാർത്ത അറിയാതെ പതിനൊന്നുകാരി, രക്ഷപ്പെട്ടത് അത്ഭുതകരമായി


മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നുകാരി മസ്‌നീൻ. പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണവിവരം മസ്‌നീനെ അറിയിച്ചില്ല. പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് പെൺകുട്ടിയെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി മസ്‌നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മലപ്പുറം ഡിഎംഒയുടെ നിർദേശപ്രകാരമാണ് മസ്‌നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തിൽപ്പെട്ട മൂന്നുപേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ (11), വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.


Source link

Back to top button