NATIIONAL

രാജസ്ഥാനെ കറക്കിവീഴ്ത്തി, വരുൺ ചക്രവർത്തിക്ക് 3 വിക്കറ്റ്; ഈഡനിൽ കൊൽക്കത്തയ്ക്ക് കുഞ്ഞൻ വിജയലക്ഷ്യം


കൊൽക്കത്ത∙ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് തകർച്ച നേരിട്ടതോടെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കുഞ്ഞൻ സ്കോറിൽ ഒതുങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 155 റൺസെടുക്കാനെ സാധിച്ചുള്ളൂ. സീസണിൽ ആദ്യ ജയം തേടുന്ന കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം 156 റൺസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി ഒന്നാം വിക്കറ്റിൽ വൈഭവ്– യശസ്വി സഖ്യം 81 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാൽ പതിവുശൈലിയിൽ ആക്രമിച്ചു കളിക്കാൻ ഇരുവർക്കുമായില്ല. പവർപ്ലേയിൽ 63 റൺസ് രാജസ്ഥാൻ നേടി. ഒൻപതാം ഓവറിൽ വൈഭവിനെ രമൺദീപ് സിങ്ങിന്റെ കൈകളിൽ എത്തിച്ച വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 2 സിക്സും ആറു ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. ട്വന്റി20യിൽ വരുണിന്റെ 200–ാം വിക്കറ്റായിരുന്നു ഇത്. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ധ്രുവ് ജുറേലിനെയും (7 പന്തിൽ 5) വരുൺ മടക്കി. പിന്നാലെ ജയ്‍സ്വാളിനെ സുനിൽ നരെയ്നും വീഴ്ത്തിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.


Source link

Back to top button