NATIIONAL

ഇപ്പോൾ ടീമിൽ പോലുമില്ല, പക്ഷേ സൂര്യയുടെ പിൻഗാമിയായി ട്വന്റി20 ക്യാപ്റ്റനാകാൻ ഈ താരം?; ഗംഭീറിനും സമ്മതം


മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം ഏറെക്കുറെ കെട്ടടങ്ങിക്കഴിഞ്ഞു. ഐപിഎൽ കൂടി കഴിഞ്ഞാൽ ഇന്ത്യൻ ടീം ‘യാത്ര’ പുനരാരംഭിക്കും. 2027 ഏകദിന ലോകകപ്പാണ് ഇനി അടുത്ത കടമ്പ. 2023ൽ കൈവിട്ടുപോയ കിരീടം തിരികെ പിടിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. 2028ലാണ് അടുത്ത ട്വന്റി20 ലോകകപ്പ്. ആ വർഷം തന്നെ ലൊസാഞ്ചലസ് ഒളിംപിക്സും നടക്കും. ഒളിംപിക്സ് ഇനമായി ക്രിക്കറ്റ് വരുമ്പോൾ, അതിലെ സ്വർണമെഡൽ നേട്ടമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. എന്നാൽ അതുവരെ സൂര്യകുമാർ ട്വന്റി20 ടീമിന്റെ നായകനായി തുടരുമോ?‘‘ശ്രേയസ്സ് അയ്യർ അവസാനമായി ഒരു രാജ്യാന്തര ട്വന്റി20 കളിച്ചത് 2023ലാണ്. അദ്ദേഹം നിലവിലെ ടീം ഘടനയുടെ ഭാഗമല്ല. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതും ഉടൻ തന്നെ ക്യാപ്റ്റൻസി ഏൽപ്പിക്കുന്നതും വലിയൊരു തീരുമാനമാണ്. ഇപ്പോൾ ശ്രദ്ധ 2027 ഏകദിന ലോകകപ്പിലേക്ക് മാറിയിരിക്കുന്നു. ട്വന്റി20യിലെ നേതൃമാറ്റം ആസൂത്രണം ചെയ്യാൻ സെലക്ടർമാർക്ക് സാവകാശം നൽകിയിട്ടുണ്ട്.’’– ഒരു ബിസിസിഐ വൃത്തം പറഞ്ഞു.നിലവിൽ കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ സൂര്യകുമാറിന് ഉണ്ടെങ്കിലും ഈ വർഷം നടക്കുന്ന പരമ്പരകളിൽ കൂടി ബാറ്റിങ്ങിൽ സൂര്യ പരാജയപ്പെട്ടാൽ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. നിലവിൽ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേൽ, സീനിയർ താരങ്ങളായ സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ എന്നിവരെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കാൻ സാധ്യത കുറവാണ്.


Source link

Back to top button