NATIIONAL
കടങ്ങൾ ഒരുപാടുണ്ട്: ‘അൺസോൾഡായ’ ഗെയ്ൽ സങ്കടം പറഞ്ഞെന്ന് ലളിത് മോദി; കളിച്ചാൽ മാത്രം പണമെന്ന് ഉപാധി വച്ച് മല്യ

ലണ്ടൻ∙ ലേലത്തിൽ വിറ്റുപോകാതിരുന്ന വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ ഐപിഎലിൽ എടുക്കാൻ ആര്‍സിബി ഉടമ വിജയ് മല്യയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുൻ ചെയർമാന്‍ ലളിത് മോദി. ഐപിഎലിന്റെ 2009, 2010 സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച ഗെയ്‍ലിനെ 2011 ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. ഗെയ്ൽ ഫോണിൽ വിളിച്ച് സങ്കടം പറഞ്ഞപ്പോൾ വിജയ് മല്യയുമായി ബന്ധപ്പെട്ട് താരത്തെ ആര്‍സിബിയിൽ എടുപ്പിച്ചെന്നും ലളിത് മോദി, മൈക്കൽ വോണിനു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി.‘‘തുടർന്നു ഞാൻ വിജയ് മല്യയെ കണ്ടു. ആർസിബി താരത്തിനു പരുക്കുള്ള കാര്യം ചൂണ്ടിക്കാണിച്ചു. എന്നാൽ ക്രിസ് ഗെയ്ൽ മികച്ച പ്രകടനം നടത്തിയാൽ മാത്രം പണം നൽകാമെന്നായിരുന്നു വിജയുടെ മറുപടി. ആർസിബിയിൽ പോയി നന്നായി കളിക്കാൻ ഞാൻ ഗെയ്‍ലിനോട് ആവശ്യപ്പെട്ടു. അതിനു ശേഷം ഗെയ്‍ലിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കോടികളുടെ കരാറാണ് അദ്ദേഹത്തിന് ആർസിബി നൽകിയത്.’’– ലളിത് മോദി വ്യക്തമാക്കി.
Source link


