test del 5 copy of del 3
തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റില്‍ വൻ സ്ഫോടനം; 17 മരണം

ചെന്നൈ ∙ തമിഴിനാട്ടിൽ വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 17 മരണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. സ്ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം,
Source link


