LATEST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തിയ മൂന്നുപേർ അറസ്റ്റിൽ


കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയ കേസിൽ മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി അഭിജിത്ത് (21),ബന്ധു അജിത്ത് (28),മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരാണ് അറസ്റ്റിലായത്.16 വയസുള്ളപ്പോൾ മുതൽ പെൺകുട്ടിയുടെയും സ്വന്തം വീട്ടിലുമായി അഭിജിത്ത് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. ഗർഭിണിയായതോടെ അലസിപ്പിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കി. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിക്ക് അബോർഷൻ ഗുളികകൾ നൽകി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഡോക്ടറാണ് പൊലീസിന് വിവരം അറിയിച്ചത്.2026 ഫെബ്രുവരി 26 നാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ ചേർന്ന് ഗുളികകൾ നൽകിയത്. പ്രതികളെ റിമാന്റ് ചെയ്തു.


Source link

Back to top button