test del 4 copy of del 3
തിരഞ്ഞെടുപ്പു കമ്മിഷനു പോലും അറിയാത്ത രഹസ്യം; മായാത്ത മഷിക്കൂട്ടിന് ഇത്തവണ ചെലവായത് 4.67 കോടി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയായ വിരല്‍ത്തുമ്പിലെ മായാത്ത ‘രഹസ്യ’ പര്‍പ്പിള്‍-ബ്ളാക്ക് മഷിക്കൂട്ടിനായി ഇത്തവണ ചെലവായത് 4.67 കോടി രൂപ. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് (എംപിവിഎല്‍) കമ്പനിയാണ് 76,200 ബോട്ടില്‍ മഷിയും ആപ്ലിക്കേറ്ററും വിതരണം ചെയ്തത്. ഇതിനായി 4,67,78,740 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കള്ളവോട്ട് തടഞ്ഞ് ജനാധിപത്യത്തിന്റെ രക്ഷകനായി നിലകൊള്ളുന്ന ഈ മഷി ഒരിക്കല്‍ പുരട്ടിയാല്‍ 72 മണിക്കൂര്‍ മായാതെ തുടരും എന്നതാണ് പ്രത്യേകത. ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടി വിടുന്ന മഷിയുടെ രാസക്കൂട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പോലും അറിയാത്ത രഹസ്യമാണ്. 1937 ല്‍ മൈസൂര്‍ രാജാവ് നാലവഡി കൃഷ്ണരാജ വൊഡയാര്‍ ആരംഭിച്ച എംപിവിഎല്‍ കമ്പനിക്കാണ് തിരഞ്ഞെടുപ്പു മഷി നിര്‍മാണത്തിന്റെ കുത്തക.
Source link


