test del 4 copy of del 3
മെഡിസെപ് ചൂഷണം രൂക്ഷം; തള്ളിയത് 1.25 ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ: സർക്കാർ നോക്കുകുത്തി

തിരുവനന്തപുരം ∙ സർക്കാരിന്റെ മെഡിസെപ് പദ്ധതിപ്രകാരം ചികിത്സാ ഇൻഷുറൻസ് തേടിയവരിൽ ഒന്നേകാൽ ലക്ഷത്തോളം പേരുടെ ക്ലെയിമുകൾ ഇതുവരെ നിരസിച്ചെന്ന് ഒൗദ്യോഗിക കണക്ക്. മൊത്തം തുക ഏകദേശം 100 കോടി രൂപ. നിസ്സാര തുക മാത്രം ക്ലെയിം അനുവദിച്ച കേസുകൾ ഇതിലേറെയാണ്. ഇവ ക്ലെയിം അനുവദിച്ച കേസുകളുടെ പട്ടികയിൽപെടുത്തി ഉയർന്ന ക്ലെയിം നിരക്കാണെന്നു സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇൻഷുറൻസ് കമ്പനിയും അവർക്കു കീഴിലെ 2 തേഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ (ടിപിഎ) കമ്പനികളും. സർക്കാർ ചെറുവിരൽ പോലും അനക്കുന്നുമില്ല.ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്റെ ആശ്രിതയുടെ പക്ഷാഘാത ചികിത്സയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രി നൽകിയത് 81,000 രൂപയുടെ ബില്ലാണ്. മെഡിസെപ്പിൽനിന്ന് അനുവദിച്ചത് 24,000 രൂപ മാത്രം. ബാക്കി സ്വന്തം പോക്കറ്റിൽനിന്നു നൽകേണ്ടിവന്നു.കടയ്ക്കൽ (കൊല്ലം) ∙ പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസ തേടിയ ആളുടെ മെഡിസെപ് അപേക്ഷ ‘കിടത്തിച്ചികിത്സയേ വേണ്ടിയിരുന്നില്ല’ എന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനി തള്ളി. ചികിത്സയ്ക്ക് 2.8 ലക്ഷം രൂപ ചെലവായ കടയ്ക്കൽ സ്വദേശിയായ റിട്ട. അഡിഷനൽ ലേബർ കമ്മിഷണർ കെ.രവീന്ദ്രനാണ് (80) ഈ ദുരനുഭവം.
Source link


