LATEST

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി


മലപ്പുറം: വണ്ടൂരിൽ നാലുവയസുകാരനെ കിണ​റ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തുവാണ് മരിച്ചത്. ഇന്നുരാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തെരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണ​റ്റിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടുമു​റ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പന്തെടുക്കാൻ കിണറിന് സമീപത്ത് പോയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.പതിനൊന്നരയോടെ കുഞ്ഞിനെ കണ്ടെത്തി പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്​റ്റ്‌മോർട്ടത്തിനും തുടർനടപടികൾക്കുമായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാ​റ്റിയിരിക്കുകയാണ്.


Source link

Related Articles

Back to top button