test del 5 copy of del 3

നല്ല നാളേയ്ക്ക്…! നാലിന നിർദേശവുമായി ഷി ചിൻപിങ്; പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യ പ്രതികരണം


ബെയ്ജിങ്∙ പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും പൂർണമായി ബഹുമാനിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബെയ്ജിങ്ങിൽ വച്ച് നടത്തിയ കൂടിക്കാഴചയിലാണ് ഷി ചിൻപിങ്ങിന്റെ പ്രതികരണം. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇതാദ്യമായാണ് ഷി ചിൻപിങ് പ്രതികരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.അതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ് ചൊവ്വാഴ്ച ഒൗദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയിരുന്നു. ഏപ്രിൽ 14–15 തീയതികളിൽ ലാവ്‍റോവ് ചൈനയിലായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.


Source link

Back to top button