test del 4 copy of del 3

കുട്ടി മോഷ്ടാവ് വലിച്ചെറിഞ്ഞത് യഥാർഥ സ്വർണമാല; നാലു ദിവസം പറമ്പിൽ കിടന്നു: നിർണായകമായത് സിസിടിവി


കോഴിക്കോട്∙ യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചോടിയ മോഷ്ടാവ് ഇടവഴിയിലെത്തി മാല പരിശോധിച്ച് സ്വർണമല്ലെന്നു കരുതി വലിച്ചെറിഞ്ഞു. യുവതിയുടെ പരാതിയിൽ നടക്കാവ് എസ്ഐ എൻ.ലീല അന്വേഷണം നടത്തി മാല കണ്ടെത്തി. യഥാർഥ സ്വർണം തന്നെയായിരുന്നു അത്. സ്വർണമാല കവർന്ന കുട്ടിക്കള്ളനെ പിടികൂടുകയും ചെയ്തു. വലിച്ചെറിഞ്ഞ സ്വർണമാല 4 ദിവസത്തിനു ശേഷം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടിമോഷ്ടാവിനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി.പ്രാഥമിക അന്വേഷണത്തിൽ മോഷ്ടാവ് സ്ഥിരം കുറ്റവാളിയല്ലെന്നു പൊലീസിനു വ്യക്തമായി. 3 ദിവസം പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു നിന്നു 200 മീറ്റർ അകലെയുള്ള സിസിടിവിയിൽ ഒരാൾ ഓടുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് പൊലീസ് റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രദേശത്തെ വാട്സാപ് ഗ്രൂപ്പും അന്വേഷണത്തിന് ഉപയോഗിച്ചു. തുടർന്ന് പ്രതിയെ കുറിച്ചു വിവരം ലഭിച്ചു. പ്രതി പതിനേഴുകാരനാണെന്നു വ്യക്തമായതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു മൊഴിയെടുത്തു.


Source link

Back to top button