CINEMA

ദൃശ്യം 3ൽ 100 കോടി നിക്ഷേപവുമായി പെൻസ്റ്റുഡിയോസ്


ദൃശ്യം 3യുടെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിൽ 100 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചതായി മുംബെയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിതരണ കമ്പനിയായ പെൻസ്റ്റുഡിയോസ് . ദൃശ്യം 3 ന്റെ ഒടിടി അവകാശങ്ങളുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം വീഡിയോയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. സമൂഹ മാധ്യമത്തിലൂടെയാണ് പെൻസ്റ്റുഡിയോസ് ഇക്കാര്യം അറിയിച്ചത്. എന്നാൽ നിക്ഷേപത്തിന്റെ കൃത്യമായ നിബന്ധനകൾ അവർ വെളിപ്പെടുത്തിയില്ല. ദൃശ്യം 3യുമായി ബന്ധപ്പെട്ട് ആശിർവാദ് സിനിമാസ് നടത്തുന്ന രണ്ടാമത്തെ വലിയ ഇടപാടാണിത്. ദൃശ്യം ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായപനോരമ സ്റ്റുഡിയോസ് നേരത്തേ തന്നെ മലയാളം പതിപ്പിന്റെ തിയേറ്റർ, വിദേശ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ഒരുങ്ങുന്ന ദൃശ്യം 3ൽ മീന,അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ്‌കുമാർ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മേയ് 21ന് മോഹൻലാലിന്റെ 66-ാം ജന്മദിനത്തിൽ ചിത്രം റിലീസ് ചെയ്യും.


Source link

Back to top button