CINEMA

എനിക്കും കൂടി ഒരു വേഷം തരൂ; ഇന്ത്യൻ സൂപ്പർതാരത്തിനൊപ്പം അഭിനയിക്കാനുള്ള മോഹം വെളിപ്പെടുത്തി വിൽ സ്മിത്ത്‌

ഹോളിവുഡ് സൂപ്പർ താരവും ഓസ്കാർ ജേതാവുമായ വിൽ സ്മിത്ത് വീണ്ടും ബോളിവുഡിനോടുള്ള തന്റെ ഇഷ്ടം പരസ്യമാക്കി രംഗത്ത്. തന്റെ പുതിയ സീരീസായ ‘പോൾ ടു പോൾ വിത്ത് വിൽ സ്മിത്തിന്റെ’ മിഡിൽ ഈസ്റ്റ് പ്രീമിയറിനായി ദുബായിൽ എത്തിയപ്പോഴാണ് താരം ഇന്ത്യൻ സിനിമയോടുള്ള തന്റെ താൽപ്പര്യം പങ്കുവച്ചത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിനോടുള്ള തന്റെ ബഹുമാനവും വിൽ സ്മിത്ത് വ്യക്തമാക്കി. തനിക്ക് ഒരു വേഷം നൽകണമെന്ന് അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടതായും താരം പറഞ്ഞു.

‘എന്നെ ഏതെങ്കിലും ഒരു പ്രോജ്രക്ടിൽ ഷാരൂഖ് ഉൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഷാരൂഖ്, എന്തുണ്ട് വിശേഷം?’ എന്ന് വിൽ സ്മിത്ത് തമാശരൂപേണ ചോദിച്ചു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. നിലവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. സുഹാന ഖാൻ, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മുൻപ് സൽമാൻ ഖാനുമായും അമിതാഭ് ബച്ചനുമായും സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും അവയൊന്നും പ്രാവർത്തികമായില്ലെന്ന് വിൽ സ്മിത്ത് പറയുന്നു. വർഷങ്ങളായി പല ചർച്ചകളും നടന്നെങ്കിലും ഒടുവിൽ ഒന്നും സംഭവിച്ചില്ലെന്ന് അദ്ദേഹം ഖേദത്തോടെ കൂട്ടിച്ചേർത്തു. നാഷണൽ ജിയോഗ്രാഫിക് നിർമ്മിക്കുന്ന ‘പോൾ ടു പോൾ വിത്ത് വിൽ സ്മിത്ത്’ ജനുവരി 13ന് റിലീസ് ചെയ്യും. 100 ദിവസങ്ങൾ കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കുന്ന സ്മിത്തിന്റെ സാഹസിക യാത്രയാണ് സീരീസ് ദൃശ്യവൽക്കരിക്കുന്നത്.


Source link

Related Articles

Back to top button