test del 3

തടിച്ചി, കറുമ്പി, വൈറ്റി, തീവ്രവാദി…. ദേഹനിന്ദ മുതൽ ഭീഷണി വരെ: പരാതിപറഞ്ഞാൽ തോൽപിക്കും; അധ്യാപകന്റെ അധിക്ഷേപങ്ങൾ തുറന്നുപറ‍ഞ്ഞ് വിദ്യാർഥികൾ


കണ്ണൂർ ∙ നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകരായ ഡോ. എം.കെ.റാമും ഡോ. കെ.ടി.സംഗീത നമ്പ്യാരും ഒളിവിൽ. സസ്പെൻഷനിലായ ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ആരോപണവിധേയരായ അധ്യാപകർക്കും മാനേജ്മെന്റിനും ശക്തമായ മുന്നറിയിപ്പു നൽകി ഇന്നലെ 10 സംഘടനകൾ കോളജിലേക്കു മാർച്ച് നടത്തി. ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളും പ്രതിഷേധത്തിനിറങ്ങി.പരാതിപറഞ്ഞാൽ തോൽപിക്കും കണ്ണൂർ ∙ ‘‘പരാതിപറഞ്ഞാൽ തോൽപിക്കും. തടിച്ചി, കറുമ്പി, വൈറ്റി, തീവ്രവാദി എന്നിങ്ങനെ വിളിച്ചു മാനസികമായി പീഡിപ്പിച്ചിരുന്നു. ജാതിയുടെയും പേരിൽ അധിക്ഷേപിക്കും. ഒരിക്കൽ പെൺകുട്ടികൾ മാനേജ്മെന്റിനു പരാതി നൽകിയപ്പോൾ ആൺകുട്ടികളെ കൊണ്ട് അടിപ്പിച്ചു’’– കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യപ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ.എം.കെ.റാമിനെതിരെ അവസാനവർഷ ബിഡിഎസ് വിദ്യാർഥികൾ മൗനം വെടിഞ്ഞു രംഗത്തെത്തി. തലയിൽ അടിക്കുകയും ചെവിയിൽ പിടിച്ചുവലിക്കുകയും ചെയ്യും. രക്ഷിതാക്കളോടു വിദ്യാർഥിയെക്കുറിച്ചു മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ലെന്നു ഭീഷണിപ്പെടുത്തും. വലിയ മാനസിക സംഘർഷത്തിലൂടെയാണു കടന്നുപോകുന്നതെന്ന് അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു.


Source link

Back to top button