test del 2

‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം’; ലിയോ പതിനാലാമൻ മാർപ്പാപ്പയോട് മാപ്പ് പറയില്ലെന്ന് ട്രംപ്


വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപ്പാപ്പയുടെ നിലപാടുകൾ തെറ്റാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും ട്രംപ് ആരോപിച്ചു.വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ‘ക്ഷമ ചോദിക്കാൻ ഒന്നുമില്ല’ എന്ന് ട്രംപ് പറഞ്ഞു. ഇറാനെ ഒരിക്കലും ആണവായുധങ്ങൾ നേടാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, മാർപ്പാപ്പ തന്റെ ഭരണകൂടത്തിന്റെ ഇറാൻ നയത്തെ എതിർക്കുന്നതിനെ വിമർശിച്ചു. ‘ലിയോ മാർപ്പാപ്പ പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. ഇറാൻ വിഷയത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെ അദ്ദേഹം ശക്തമായി എതിർക്കുന്നു. പക്ഷേ ഇറാൻ ആണവരാജ്യമാകുന്നത് അനുവദിക്കാനാവില്ല’ ട്രംപ് കൂട്ടിചേർത്തു.അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ പ്രതികരിച്ചു. തന്റെ സന്ദേശങ്ങൾ സുവിശേഷത്തിൽ അധിഷ്ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെയോ സത്യം ഉറക്കെ പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന് വേണ്ടി ശബ്ദമുയർത്തുക എന്നത് സഭയുടെ ദൗത്യമാണെന്നും, യുദ്ധത്തിനെതിരെ സംസാരിക്കാൻ തനിക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button