test del 4 copy of del 3

‘ഒരുമിച്ചു കോഴിയിറച്ചി വാങ്ങി കറി വച്ച് ഉച്ചയ്ക്കു കഴിച്ചു; വൈകിട്ട് തനിക്കു മാറ്റിവയ്ക്കാതെ മുഴുവനും കഴിച്ചു’: പിന്നാലെ കൊലപാതകം


വടകരപ്പതി ∙ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചതു ചിക്കൻ കറി കിട്ടാഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയെന്നു പൊലീസ്. ഞായറാഴ്ച രാത്രി 8 മണിയോടെ വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണു കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അനന്തരവൻ പ്രഭാകരനെ (33) കോയമ്പത്തൂരിലെ സ്വകാര്യ കോളജിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി.പരുക്കേറ്റ ശെന്തിൽകുമാറിനെ വീട്ടുകാർ വേലന്താവളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരിച്ചു. സംഭവത്തിനുശേഷം തന്റെ ഇരുചക്ര വാഹനത്തിൽ അതിർത്തി കടന്ന പ്രഭാകരനെ പുലർച്ചെ 4 മണിയോടെയാണ് കോയമ്പത്തൂരിനു സമീപത്തു വച്ചു പൊലീസ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. ശെന്തിൽ കുമാറിന്റെ മൃതദേഹം സംസ്കരിച്ചു.


Source link

Back to top button