LATEST

എസ്‌എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാഫലം മെയ് മൂന്നാം വാരം ; മൂല്യനിർണയം തുടങ്ങി


തിരുവനന്തപുരം: എസ്‌എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ചുമതല വന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തിൽ അവധിക്കാലത്ത് ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാപേപ്പറുകളുടെ മൂല്യനിർണയം ഇന്ന് ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച മൂല്യനിർണയമാണ് ഇന്ന് ആരംഭിച്ചത്. ഏപ്രിൽ ആറ് മുതൽ 25വരെ മൂല്യനിർണയം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനിടയിൽ തിരഞ്ഞെടുപ്പ്, ദുഖവെള്ളി, വിഷു തുടങ്ങിയവ കടന്നുവന്നതിനാലാണ് മൂല്യനിർണയത്തിനുള്ള തീയതികൾ മാറ്റിയത്.


Source link

Back to top button