AUTO
എന്തുകൊണ്ട് ഇന്നും സെഡാനുകൾ പ്രിയങ്കരമാകുന്നു? വിപണി പിടിക്കാൻ 4 പുത്തൻ ഫേസ്ലിഫ്റ്റ് മോഡലുകൾ

നമ്മുടെ കാര്‍ വിപണിയില്‍ എസ്യുവികള് തരംഗമാവുമ്പോഴും സുഖകരമായ ഡ്രൈവിങും പ്രൗഢിയും തേടുന്നവരില്‍ സെഡാനുകള്‍ക്കുള്ള പ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. സാധാരണക്കാരന് താങ്ങാവുന്ന ബജറ്റ് സെഡാനുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍. ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ സെഡാന്റെ ഫേസ്ലിഫ്റ്റ് മുതല്‍ സ്കോഡയുടേയും ഫോക്സ്വാഗണിന്റേയും മിഡ്സൈസ് സെഡാന് ഫേസ്ലിഫ്റ്റുകള് വരെ വരും മാസങ്ങളില്‍ നമ്മുടെ നിരത്തുകളിലെത്തും. മുഖം മിനുക്കി ടാറ്റ ടിഗോര്‍ നാലുമീറ്ററില്‍ താഴെ വലിപ്പത്തിലുള്ള ഇന്ത്യന്‍ വിപണിയിലെ ചുരുക്കം കോംപാക്ട് സെഡാനുകളിലൊന്നാണ് ടാറ്റ ടിഗോര്‍. ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയിലാവും പുതു ടിഗോര്‍ എത്തുക. കൂടുതല്‍ മെലിഞ്ഞ ഹെഡ്ലാംപുകള്, പുതുരൂപത്തിലാക്കിയ ഗ്രില്ലും ബംപറുകളും, പുത്തന്‍ അലോയ് വീലുകള്‍, പുത്തന്‍ ടെയില്‍ലാംപുകള്‍ എന്നിവയാണ് പുറത്തെ പ്രധാന മാറ്റങ്ങള്‍. ടാറ്റ ടിഗോര്‍.ഇവി ടിഗോറിന്റെ ഇവി പതിപ്പും പരിഷ്ക്കരിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. ഇവിയായതിനാല്‍ ക്ലോസ്ഡ് ഓഫ് മുന്‍ഗ്രില്ലുകള്‍, എറോ ഡൈനാമിക് വീലുകള്‍, നീല ഹെഡ്ലൈറ്റുകള് എന്നിവ ടിഗോര്‍.ഇവിക്ക് വേറിട്ട ലുക്ക് നല്‍കും. നിലവിലെ 26kWh ബാറ്ററി പാക്ക് തന്നെ പുത്തന്‍ മോഡലിലും തുടരും. 315 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. കൂടുതല്‍ ബൂട്ട് സ്പേസ് സൗകര്യമുള്ള ഇവി തിരയുന്നവരേയും ടാക്സി ഓപറേറ്റര്മാരേയുമാണ് ടാറ്റ ടിഗോര്‍ ഇവി ലക്ഷ്യമിടുന്നത്.
Source link


