test del 3
എണ്ണ ഷോക്കിലും വീണില്ല; ചൈനയുടെ ചങ്കായി എഐയും ചിപ്പും, വ്യവസായത്തിൽ മിന്നൽ ലാഭം

ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും മൂലം എണ്ണവില കത്തിക്കയറിയിട്ടും തളരാതെ ലാഭംകൊയ്ത് ചൈനയുടെ വ്യവസായ മേഖല. മാർച്ചിൽ വ്യാവസായിക ലാഭവളർച്ച 15.8 ശതമാനമാണെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ജനുവരി-ഫെബ്രുവരി കാലയളവിൽ വളർച്ചനിരക്ക് 15.2 ശതമാനമായിരുന്നു.2026ന്റെ ആദ്യ 3 മാസക്കാലത്ത് (ജനുവരി-മാർച്ച്) വളർച്ചനിരക്ക് 15.5 ശതമാനമാണ്. കോവിഡ്കാലം ഒഴിച്ചുനിർത്തിയാൽ 2017ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയുമാണിത്. അമേരിക്കയുമായി ചൈന വൻ ഏറ്റുമുട്ടലിലേക്ക് സമീപകാലത്ത് കടന്ന നിർമിതബുദ്ധി (എഐ), ചിപ്പ് നിർമാണ മേഖലകളാണ് ചൈനയുടെ വ്യാവസായിക ലാഭക്കുതിപ്പിനെ നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മാർച്ചിൽ ഈ ഹൈ-ടെക് മേഖലയുടെ ലാഭം 21% ഉയർന്നു. ജനുവരി-മാർച്ചിലെ വളർച്ചയാകട്ടെ 47.4 ശതമാനവും.എഐ, ചിപ്പ് എന്നിവയുടെ അനുബന്ധ മേഖലകൾക്കും ഈ നേട്ടം വൻ ആവേശമായി. ഉദാഹരണത്തിന്, ഒപ്റ്റിക്കൽ ഫൈബർ നിർമാതാക്കളുടെ ലാഭവളർച്ച മാർച്ചിൽ 337 ശതമാനമാണ്. ഒപ്റ്റോഇലക്ട്രോണിക്സ് 43%, ഡിസ്പ്ലേ ഡിവൈസ് നിർമാതാക്കൾ 36.3% എന്നിങ്ങനെയും ലാഭവളർച്ച നേടി. ഡ്രോൺ നിർമാതാക്കൾ 54%, അസംസ്കൃതവസ്തു ഉൽപാദകർ 78%, എയറോസ്പേസ്, ന്യൂ എനർജി തുടങ്ങിയ മേഖലകൾ 117% എന്നിങ്ങനെയും ലാഭത്തിൽ വർധന നേടിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
Source link


