test del 4 copy of del 3
ഉദ്യോഗസ്ഥരെ കാണാനില്ല; പിന്നിൽ പറക്കും തളികകൾ? അന്വേഷണത്തിന് ട്രംപിന്റെ ഉത്തരവ്

വാഷിങ്ടൻ∙ ആണവ, ബഹിരാകാശ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മരണങ്ങളെയും തിരോധാനങ്ങളെയും കുറിച്ച് അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഫ്ബിഐക്ക് നിർദ്ദേശം നൽകി. ഈ സംഭവങ്ങൾക്ക് പിന്നിൽ അജ്ഞാത പറക്കും തളികകൾ (യുഎഫ്ഒ) ആണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ രാജ്യത്ത് ശക്തമായ പശ്ചാത്തലത്തിലാണിത്.വിഷയം ഗൗരവകരമാണെന്ന് ട്രംപും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതെല്ലാം യാദൃച്ഛികമായ സംഭവങ്ങളായി കരുതാനാണ് തനിക്ക് ഇഷ്ടം. പക്ഷേ മരിച്ചവരിൽ ചിലർ വളരെ പ്രധാനപ്പെട്ട വ്യക്തികളായിരുന്നു. അതിനാൽ ഇക്കാര്യം പരിശോധിക്കാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷനൽ ലബോറട്ടറി തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന പത്തോളം പേരാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിക്കുകയോ കാണാതാവുകയോ ചെയ്തത്.യുഎസ് എയർഫോഴ്സിലെ വിരമിച്ച മേജർ ജനറലായ വില്യം നീൽ മക്കസ്ലാൻഡിന്റെ തിരോധാനമാണ് ചർച്ചകൾക്ക് വേഗം കൂട്ടിയത്. 68 കാരനായ ഇദ്ദേഹത്തെ ഫെബ്രുവരി അവസാനം മുതൽ അൽബുക്കർക്കിയിലെ വീട്ടിൽ നിന്നു കാണാതാകുകയായിരുന്നു. വാച്ച്, മൊബൈൽ ഫോൺ, കണ്ണട എന്നിവയെല്ലാം വീട്ടിൽ വച്ചാണ് അദ്ദേഹം പോയത്. വ്യോമസേനയുടെ കോടിക്കണക്കിന് ഡോളറിന്റെ സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തിരോധാനം യുഎഫ്ഒ ഗവേഷണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സമൂഹമാധ്യമങ്ങളിൽ വാദമുയരുന്നുണ്ട്.
Source link


