LIFESTYLE NEW
മുംബയിൽ 10 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി നടി തബു

മുംബയിൽ 10 കോടിയുടെ ആഡംബര അപ്പാർട്ടമെന്റ് സ്വന്തമാക്കി ബോളിവുഡ് താരം തബു. മുംബയ് വെർസോവയിലാണ് 2153 സ്ക്വയർ ഫീറ്റുള്ള അപ്പാർട്ട്മെന്റ് താരം വാങ്ങിയത്. ഗോദ്റെജ് സ്കൈഷോർ ബിൽഡിംഗിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 127 സ്ക്വയർ ഫീറ്റുള്ള വലിയ ബാൽക്കണിയാണ് വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുംബയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലവമാണ് വെർസോവ. വാണിജ്യ വിനോദ കേന്ദ്രങ്ങളോട് അടുത്ത റസിഡൻഷ്യൽ ഏരിയയാണ് ഇത്.
Source link


