LATEST

ശ്രദ്ധ വേണ്ടത് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ,​ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകും


തിരുവനന്തപുരം: ജില്ലയിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ തണലിൽ വിശ്രമിച്ച ശേഷം ധാരാളം വെള്ളം കുടിക്കണം.കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക,തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക,കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യണം.അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻതന്നെ ചികിത്സ തേടുക.


Source link

Back to top button