test del 4 copy of del 3

ആ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി, വിട്ടുവീഴ്ചയില്ലാതെ യുഎസും ഇറാനും; ചർച്ച പൊളിഞ്ഞതിലെ കാരണങ്ങൾ


വാഷിങ്ടൻ‌ ∙ യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നിലെ കാരണങ്ങൾ പുറത്ത്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന 20 മണിക്കൂർ നീണ്ട ചർച്ചകളാണ് യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്ന കാലയളവിനെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി വഴിമുട്ടിയത്. ഹോർമുസ് കടലിടുക്കും ഉപരോധങ്ങളും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. ഇറാൻ ഏർപ്പെടുത്തിയ ഉപരോധം നീക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ, തങ്ങൾക്കെതിരെയുള്ള രാജ്യാന്തര ഉപരോധങ്ങൾ പിൻവലിക്കണമെന്ന നിലപാടിലായിരുന്നു ഇറാൻ.പ്രതീക്ഷ ബാക്കി ചർച്ചകൾ 80 ശതമാനത്തോളം വിജയത്തിലെത്തിയിരുന്നതായും അവസാന നിമിഷം ചില സാങ്കേതിക കാര്യങ്ങളിലാണ് തടസം നേരിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാൻ‌ തുറമുഖങ്ങൾ യുഎസ് സൈന്യം ഉപരോധിച്ചു തുടങ്ങിയത് വെടിനിർത്തൽ കരാറിനെ ഭീഷണിയിലാക്കുന്നുണ്ട്. എങ്കിലും, ഇറാൻ ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ചതായും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. രണ്ടാം ഘട്ട ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലേയും നേതാക്കൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.


Source link

Back to top button