NEWS

ആർഎസ്എസ് റജിസ്ട്രേഷൻ: ഭരണഘടന നിലവിലുള്ളിടത്തോളം ഭയമില്ല: സമൻസിനെ നിയമപരമായി നേരിടുമെന്ന് പ്രിയങ്ക്


ബെംഗളൂരു ∙ ആർഎസ്എസ് റജിസ്ട്രേഷൻ ചോദ്യം ചെയ്തതിനു സമൻസ് അയച്ച നടപടി നിയമപരമായി നേരിടുമെന്നു കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. കേസെടുത്തു സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും ഭരണഘടന നിലവിലുള്ളിടത്തോളം ഭയമില്ലെന്നും മന്ത്രി പറഞ്ഞു. സംഘടനയെ അപകീർത്തിപ്പെടുത്തിയെന്ന ആർഎസ്എസ് പ്രവർത്തകന്റെ പരാതിയിൽ ബെംഗളൂരു മജിസ്ട്രേട്ട് കോടതിയാണ് അടുത്തമാസം 21നു ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.ആർഎസ്എസ് വിരുദ്ധ പ്രസ്താവന നടത്തിയതിനു കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ മുഹമ്മദ് നാലപ്പാടിനും സമൻസ് അയച്ചിട്ടുണ്ട്. മുൻമന്ത്രി ദിനേഷ് ഗുണ്ടുറാവുവിനെ കേസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കോടതി ഒഴിവാക്കി.


Source link

Back to top button