test del 4 copy of del 3
‘ആർഎസ്എസ് പരിപാടികളിൽ ജഡ്ജി പങ്കെടുത്തത് 4 തവണ; എനിക്ക് നീതി ലഭിക്കുമോയെന്ന് ആശങ്ക’

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടുള്ള സിബിഐ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ മാറ്റണമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ. കേസിൽ കേജ്‌രിവാളിനെയും മറ്റുള്ളവരെയും കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.വിചാരണ കോടതി കുറ്റവിമുക്തനാക്കിയിട്ടും തന്നെ അഴിമതിക്കാരൻ എന്നും കുറ്റവാളിയെന്നും വിശേഷിപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതിയുടെ മുൻ നിരീക്ഷണങ്ങൾ ഉണ്ടായതെന്ന് കേജ്‌രിവാൾ ആരോപിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് മാത്രമാണ് ഇനി ബാക്കിയുള്ളത് എന്ന നിലയിലാണ് മുൻപ് നിരീക്ഷണങ്ങൾ ഉണ്ടായത്. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെട്ട കേസുകൾ മാത്രം വളരെ വേഗത്തിൽ പരിഗണിക്കുന്നത് രാഷ്ട്രീയ താൽപര്യമാണോ എന്നും അദ്ദേഹം ചോദിച്ചു. സിബിഐയുടെയും ഇ.ഡിയുടെയും എല്ലാ വാദങ്ങളും കോടതി അംഗീകരിക്കുന്ന ഒരു രീതിയാണ് കണ്ടുവരുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു.
Source link


