NEWS

ആയുധ കരാറിന് ‘ആധികാരികത’ നൽകാൻ സമ്മേളനം: യുഎസ് ജഡ്ജിയെ അനുസ്മരിച്ച് വിപിവിവി കമ്പനിയുടെ തട്ടിപ്പ്


കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി 83,000 കോടി രൂപയുടെ ആയുധനിർമാണ കരാർ വിപിവിവി കമ്പനിക്കു ലഭിച്ചതായി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ യുഎസ് സുപ്രീംകോടതിയിലെ അന്തരിച്ച ജഡ്ജി റൂത്ത് ബാദർ ജിൻസ്ബർഗിന്റെ അനുസ്മരണ സമ്മേളനം പോലും തട്ടിപ്പ് കമ്പനി ന്യൂഡൽഹിയിൽ നടത്തി. ‘ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റിയുടെ’ ഭാഗമായി വിപിവിവി കമ്പനിക്കു ലഭിച്ച വമ്പൻ ആയുധനിർമാണ കരാറിന് അനുകൂലമായ യുഎസ് സുപ്രീംകോടതി ഉത്തരവിൽ ഒപ്പുവച്ചതു അസോഷ്യേറ്റ് ജസ്റ്റിസ് റൂത്ത് ബാദറാണെന്നായിരുന്നു വിപിവിവിയുടെ അവകാശവാദം.ഈ തട്ടിപ്പു പുറത്തുവരുന്നതിനു മുൻപ് 2020 സെപ്റ്റംബർ 18നായിരുന്നു ജസ്റ്റിസ് റൂത്ത് ബാദർ യുഎസിൽ അന്തരിച്ചത്. അതേ വർഷം ഒക്ടോബറിൽ തന്നെ നിക്ഷേപകരെ മുഴുവൻ വിളിച്ചുകൂട്ടി ന്യൂഡൽഹിയിൽ വിപിവിവി കമ്പനി റൂത്ത് ബാദർ അനുസ്മരണ സമ്മേളനം നടത്തി ‘വ്യാജ കരാറിന്’ ആധികാരികത നൽകുവാൻ ശ്രമിക്കുകയായിരുന്നു.


Source link

Back to top button