LATEST

ആചാരങ്ങളെ മാറ്റാൻ സർക്കാരുകൾക്ക് അവകാശമില്ല; ശബരിമല യുവതി പ്രവേശനത്തിൽ കേരള ബ്രാഹ്മണ ഫെഡറേഷൻ സുപ്രീം കോടതിയിൽ


ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ സുപ്രീം കോടതിയിൽ. നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങൾ പാലിക്കാത്തത് തടയണമെന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എം ആർ അഭിലാഷ് കോടതിയിൽ ആവശ്യപ്പെട്ടു. വിശ്വാസികൾ അല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ സർക്കാർ എന്ന അധികാരം മുതലെടുത്ത് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ അവർക്ക് കഴിയും. അത് അനുവദിക്കാതിരിക്കാൻ കോടതി മാർഗനിർദേശങ്ങൾ നൽകണം. എല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങളെ മാനിക്കണമെന്നും എം ആർ അഭിലാഷ് കോടതിയിൽ പറഞ്ഞു.


Source link

Back to top button