അല്‍ ഫാം, ഷവായ ചിക്കന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകുന്നു; കേരളത്തിലെ ഹോട്ടലുകളില്‍ സംഭവിക്കുന്നത്

പാചകവാതകക്ഷാമം വിനയായി
കോഴിക്കോട്: പാചകവാതക ക്ഷാമം രൂക്ഷമായതോടെ മലയാളിയുടെ രുചി സംസ്‌കാരം മാറ്റിയ അറബിക് വിഭവങ്ങളായ ഷവര്‍മ്മയും അല്‍ഫാമും കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന് പുറത്തായി. വൈകുന്നേരങ്ങളില്‍ തെരുവുകള്‍ക്ക് മണം പകര്‍ന്ന ഷവായ്,ബാര്‍ബി ക്യു തുടങ്ങിയവയും അരങ്ങൊഴിഞ്ഞു. ചിലയിടങ്ങളില്‍ അപൂര്‍വമായി ഷവര്‍മ കിട്ടും. പല കടകളും ഒന്‍പത് മണിക്ക് കച്ചവടം അവസാനിപ്പിക്കുന്നു. മറ്റ് വിഭവങ്ങള്‍ക്കൊപ്പം അറേബ്യന്‍ രുചികള്‍ വിളമ്പുന്ന അയ്യായിരത്തിനടുത്ത് കടകള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ കണക്ക്. ഇവ മാത്രം നല്‍കുന്ന രണ്ടായിരത്തിലധികം കടകളുണ്ട്. അറേബ്യന്‍ വിഭവങ്ങള്‍ വിറകടുപ്പില്‍ പാചകം ചെയ്യാനാകില്ലെന്നതാണ് പരിമിതി.
വേണം കൂടുതല്‍ ഗ്യാസ്
ഉയര്‍ന്ന താപനിലയില്‍ തുടര്‍ച്ചയായി വേവിച്ചാണ് അറേബ്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഷവര്‍മ തയ്യാറാക്കാനായി വെര്‍ട്ടിക്കല്‍ ഗ്രില്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കണം. ഷവായ്ക്ക് ( ഗ്രില്‍ഡ് ചിക്കന്‍) ഉപയോഗിക്കുന്ന പ്രത്യേക അടുപ്പുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. ചെറിയ കടകളില്‍ 19 കിലോയുടെ സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരും. വലിയ കടകളില്‍ ഉപയോഗം കൂടുതലാണ്. ഷവര്‍മ പൊതിയുന്ന കുബൂസ്,റുമാലി റൊട്ടി എന്നിവയും ലഭ്യമല്ല.
നടപടി തുടങ്ങി, പക്ഷേ, കിട്ടുന്നില്ല
പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹോട്ടല്‍,റസ്റ്റോറന്റ് എന്നിവയ്ക്ക് 66 ശതമാനം എല്‍.പി.ജി ലഭ്യമാക്കുന്നതിന് നടപടിയെടുത്തിട്ടും നില മെച്ചപ്പെട്ടില്ല. 30 ശതമാനത്തില്‍ താഴെയാണ് ഇപ്പോള്‍ ലഭ്യതയെന്ന് കടയുടമകള്‍ പറയുന്നു.
” ഹോട്ടലുകളിലെ പ്രതിസന്ധി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തിട്ടില്ല. ചിലര്‍ക്ക് 30 ശതമാനം കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിലും കുറവാണ്’ – ജി.ജയപാല്‍, സംസ്ഥാന പ്രസിഡന്റ്, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.
Source link


