NATIIONAL
സെൽഫിയെടുക്കാൻ 100 രൂപ വേണമെന്ന് വൈഭവ് സൂര്യവംശി, 200 രൂപ വച്ചുനീട്ടി കുട്ടികൾ, പിന്നീടു സംഭവിച്ചത്…

ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കുന്നത്. ഐപിഎൽ 2026 സീസണിൽ ഇതുവരെ 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്. കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ വൈഭവ്, സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ആദ്യമായി രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ വരുന്നത്. കഴിഞ്ഞ സീസണിൽ സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ രാജസ്ഥാന്റെ വിശ്വസ്തനായി. സഞ്ജു ടീം വിട്ടതോടെ 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ.15 വയസ്സുകാരനായ താരത്തിന്റെ ആവശ്യം കേട്ട് ആദ്യം കുട്ടികൾ പകച്ചെങ്കിലും, പിന്നീട് 200 രൂപ വച്ചുനീട്ടുകയായിരുന്നു. എന്നാൽ വെറുതെ തമാശ പറഞ്ഞതാണെന്ന് വൈഭവ് പിന്നീട് പ്രതികരിച്ചു. ഇതോടെ താരവുമായി ഹസ്തദാനം നടത്തിയ ശേഷമാണ് കുട്ടികൾ പോയത്. വൈഭവ് കുട്ടികളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സീസണിൽ ഒരു മത്സരവും ഇതുവരെ തോറ്റിട്ടില്ലാത്ത പഞ്ചാബിൽനിന്ന് വലിയ വെല്ലുവിളി തന്നെ രാജസ്ഥാനു നേരിടേണ്ടിവരും.
Source link


