test del 5 copy of del 3

വിവാഹസംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’; അപകടകരമായ രീതിയിൽ വാഹനമോടിച്ചു: അന്വേഷണം


കോഴിക്കോട് ∙ മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’. റോഡിൽ നിരയായി പോയ ആ‍ഡംബര വാഹനങ്ങളിലാണ് യുവാക്കളും മറ്റും അപകടകരമായ രീതിയിൽ യാത്ര ചെയ്ത് ആഘോഷം സംഘടിപ്പിച്ചത്. കാറിന്റെ വിൻഡോ താഴ്ത്തി ശരീരത്തിന്റെ പകുതിയോളം പുറത്തിട്ടാണ് സംഘം സഞ്ചരിച്ചത്. വാഹനങ്ങളുടെ നമ്പർ സഹിതം നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് വിവരം.നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ‘ഘോഷയാത്ര’ സംഘടിപ്പിച്ചതെന്നാണ് വിവരം. റീൽസ് ചിത്രീകരണത്തിന്റെയും മറ്റും ഭാഗമായാണ് ഇത്തരത്തിൽ പൊതുനിരത്തിൽ മറ്റു വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ അപകടകരമായ രീതിയിൽ ആഘോഷയാത്ര സംഘടിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് വിവരം.


Source link

Back to top button