test del 3

‘സന്ധ്യയാകുന്നതോടെ കൂട്ടമായി വീടിനകത്തേക്ക് പറന്നുവരും; ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ’


വെള്ളരിക്കുണ്ട് ∙ മലയോരത്ത് ഓട്ടുറുമയുടെ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടി. സന്ധ്യയാകുന്നതോടെ കൂട്ടമായി വീടിനകത്തേക്ക് പറന്നുവരും. വൈദ്യുതവെളിച്ചമുള്ളിടത്താണ് കൂടുതലായി എത്തുന്നത്. ദേഹത്ത് കൂടി ഇഴയുമ്പോൾ വല്ലാത്ത ദുർഗന്ധമാണ്. കടിച്ചിടത്ത് പൊള്ളിവരും. ചുമരിൽ പറ്റിപിടിച്ച് നിൽക്കുന്ന ജീവികൾ തറയിലേക്ക് വീണ് നിലത്തൂടെ ഇഴഞ്ഞുനടക്കും. ഭക്ഷണം കഴിക്കാനും കുട്ടികൾക്ക് പഠിക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. ചെവിയിൽ പഞ്ഞിവെക്കാതെ കിടന്നാൽ ചെവിയിലും കയറിക്കൂടും. കൊട്ടക്കണക്കിന് ഓട്ടുറമകളാണ് കോരിയെടുത്ത് കളയുന്നത്. വേനൽമഴ പെയ്യുമ്പോൾ ആണ് ഇവയുടെ ശല്യം കൂടുതൽ. റബർതോട്ടത്തിന് സമീപത്തുള്ളവർക്കാണ് ശല്യം കൂടുതലും.


Source link

Back to top button