LATEST

പി.കെ.ശശി കീലേരി അച്ചുവെന്ന്


മണ്ണാർക്കാട്: പാർട്ടിവിട്ട പി.കെ.ശശി വെറും കീലേരി അച്ചുവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ശശിക്കെതിരെ വിജയരാഘവന്റെ രൂക്ഷവിമർശനം. താനൊരു മംഗലശ്ശേരി നീലകണ്ഠനാണെന്നാണ് ശശി വിചാരിച്ചത്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിൽക്കുമ്പോൾ. പാർട്ടിയിൽ നിന്ന് പോയാൽ കീലേരി അച്ചുവാണ്. ശശി പോയാൽ ശശിക്ക് പോയി. പാർട്ടിക്കൊന്നും പോയില്ലെന്നു വിജയരാഘവൻ പറഞ്ഞു.


Source link

Back to top button