ഷൂ കണ്ടാൽ പാമ്പ് കയറും; അതിന് പിന്നിൽ ഒരു കാരണമുണ്ട്, അറിഞ്ഞിരിക്കണം

വേനൽക്കാലം ആയതോടെ പാമ്പ് കടിയേൽക്കുന്ന വാർത്തകൾ കൂടുതലാണ്. ഇന്നലെയും ആലപ്പുഴയിൽ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. വേനൽച്ചൂട് കടുത്തതോടെയാണ് ഇഴജീവികൾ തണുപ്പ് അന്വേഷിച്ച് മാളംവിട്ട് പുറത്തിറങ്ങുന്നത്. അവധിക്കാലം കൂടി ആയതിനാൽ ഉഗ്രവിഷമുള്ള പാമ്പുകൾ വീട്ടുപരിസരങ്ങളിൽ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പാമ്പുകൾ ഷൂസിനുള്ളിൽ ചുരുണ്ടുകിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇതുസംബന്ധിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്താണ് പാമ്പുകൾക്ക് ഷൂസിനോട് ഇത്രയും പ്രിയമെന്ന് അറിയാമോ? അതിന് ചില കാരണങ്ങളുണ്ട്. ഷൂസ് മൂടിയിരിക്കുന്നതിനാൽ സുരക്ഷിതമായ ഇടമായി പാമ്പ് അതിനെ കാണുന്നു. കൂടാതെ ഷൂസുകൾ തുകൽ അല്ലെങ്കിൽ കട്ടിയുള്ള തുണി എന്നിവ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇത് പാമ്പുകളെ പുറത്തെ ചൂടിൽ നിന്നോ കൊടും തണുപ്പിൽ നിന്നോ സംരക്ഷിക്കുന്നു. ഷൂസിൽ വിയപ്പിന്റെയും ഈർപ്പത്തിന്റെ ഗന്ധം പ്രാണികളെയും മറ്റും ആകർഷിക്കുന്നു. ഇവയെ ആഹാരമാക്കാനും പാമ്പ് ഷൂസിൽ അഭയം തേടാറുണ്ട്. അതിനാൽ എപ്പോഴും ഷൂസ് ധരിക്കുമ്പോൾ നല്ലപോലെ പരിശോധിക്കണം.
Source link


